
നിറങ്ങൾ പെയ്ത മഴയിൽ
കുതിർന്ന നന്ത്യാർവട്ടവും
ഇരുട്ടിൻ്റെ കണ്ണുകളെ
ചുംബിച്ച അരിമുല്ലയും
തിരഞ്ഞത് വസന്തത്തെയാണ്.
മറ്റ് ഋതുക്കൾ ഒളിപ്പിച്ച
സ്നേഹത്തിൻ്റെ ചുമന്ന പൂവ്,
വസന്തം കൈവെള്ളയിൽ ഒതുക്കി,
ഒരിതൾ പോലും നോവിക്കാതെ
വെച്ചുനീട്ടുന്നതുകൊണ്ടായിരിക്കാം.
മൗനം വിഴുങ്ങിയ രാത്രിമഴ
ഒരു സൂചിമുനപോൽ
ദേഹത്തേക്കാഴ്‌ന്നിറങ്ങി വേദനിപ്പിക്കുമ്പോഴും
വരാനിരിക്കുന്ന വസന്തത്തെയോർത്ത്
നീറുന്ന മനസ്സിനെ പാകപ്പെടുത്തുകയാണ് ഞാനിന്ന്.
അതെ.
ഞാനും തിരയുന്നത് വസന്തത്തെയാണ്.
കർക്കിടകത്തിലെ പേമാരി
തോരുന്നിടത്ത് വസന്തം
ഉണരാനായ് ഉറങ്ങാതെ
തള്ളിനീക്കുന്ന ജന്മാന്തരങ്ങളുടെ
ദൈർഘ്യമുള്ള രാവുകൾ.
വാചാലനായ രാത്രിമഴയോട്
ഞാനിനി വിടചൊല്ലട്ടെ.
നിൻ്റെ വാക്ചാതുര്യം
എന്നിൽ സൃഷ്ടിക്കുന്നത് മൂകതയാണ്.
വിഷാദമെന്ന പേരിൽ
നീ അപഹസിക്കുന്ന മൂകത.
വിഷാദത്തെ മായ്ക്കാൻ
പേമാരിയേക്കാൾ നല്ലത്
വസന്തം തന്നെയല്ലേ?
എനിക്ക് വേണ്ടത് സ്നേഹത്തിൻ്റെ
ചുമന്ന പൂവ് മാത്രമാണ്.
മൗനത്തെ പോലും വർണ്ണത്തിലാഴ്ത്തുന്ന
സ്നേഹത്തിൻ്റെ ചുമന്ന പൂവിനായ്
ഞാൻ തിരയട്ടെ……..
Image Credits: Unsplash, @Monica Galentino
Beautifully written.
Vasantham thanne aanu nallathu.
Nammal ellarum jeevithathile vasanthathinayi thirayuke aanallo.
This was so beautiful, too beautiful for words. I loved it!
LikeLiked by 2 people
Yep! You got it🤗
I’ve just attempted to write in our language after sooo long.
Am glad you liked it.
Thank you shwetaaa❤️❤️❤️
LikeLiked by 3 people
Yes, it was refreshing to see something in Malayalam in my feed. And I loved it! You’re very welcome 🙂
LikeLiked by 1 person
വസന്തം പോലെ ഭംഗിയുള്ള വരികൾ..🌸🌿🌼🌼 നമ്മുടെ സ്വന്തം മലയാളം😇😍👌👌💞
LikeLike
നന്ദി… അനന്യാ…🥰❤️❤️❤️
LikeLiked by 1 person