വേഷം മാറി വന്ന രാജകുമാരൻ

വേഷം മാറി വന്ന രാജകുമാരന് ഇരുട്ടിൻ്റെ നിറമായിരുന്നു. കണ്ണുകളിൽ പടർന്ന മങ്ങിയ ഛായാചിത്രങ്ങൾ കരയുന്നുണ്ടായിരുന്നു. അവ എന്നെ തന്നെ തുറിച്ചു നോക്കയായിരുന്നു. സന്ധ്യ രാത്രിയിൽ ഇല്ലാതായിട്ട് നേരം ഒരുപാടായി.ഇമ വെട്ടാതെയുള്ള ആ നോട്ടത്തിൽ ഞാനും ഇല്ലാതായി തുടങ്ങിയിരുന്നു. നേരമിത്രയും മൗനത്തെ കാർന്നു തിന്നാൻ വാചാലനായിരുന്ന ഒരാൾക്ക് എങ്ങനെ സാധിക്കുന്നു എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. മുറിയുടെ അങ്ങേ കോണിൽ ചിലന്തിവലകൾ അറ്റം മുറിഞ്ഞ് വീഴുന്നത് ഞാൻ നോക്കിനിന്നു. എന്തിനാണ് ഈ വഴി വന്നതെന്ന് പല തവണ ചോദിച്ചതാണ്. തിളക്കമാർന്ന മുഖംമൂടിയിൽ ആ ചോദ്യങ്ങൾ നിഴലിച്ചത് പോലുമുണ്ടായിരുന്നില്ല. ഇന്ന് വീണ്ടും ചോദിച്ചു. നിറമില്ലാത്ത മുഖം വിളറിയത് ഞാൻ ശ്രദ്ധിച്ചു. വിറയാർന്ന ചുണ്ടുകൾക്ക് എന്നോടെന്തോ പറയണമെന്നുണ്ട്. സമയം ഞങ്ങൾക്ക് മുമ്പിൽ തല കുമ്പിട്ട് ഓടി മറയുന്നത് കാണാമായിരുന്നു. നിശ്ചലമായിരുന്ന എൻ്റെ കൈകളിൽ നിന്നും രക്ത തുള്ളികൾ താഴെ വീണ് മരിച്ചുകൊണ്ടിരുന്നു. ദൃഷ്ടിയിലെങ്ങും കാണാത്ത മുറിവുകൾ ശരീരത്തിലാകമാനം രക്തം പൊടിച്ചു വെച്ചിരിക്കുന്നു. എൻ്റെയും അവൻ്റെയും ഇടയിൽ മരിച്ചവരുടെ തേങ്ങൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു. ഭീതി എങ്ങു നിന്നോ എൻ്റെ കൺപീലികളിൽ വന്ന് ഒളിച്ചിരുന്നു. ഒടുവിൽ കണ്ണീരിൽ കലർന്ന് സ്വയം ജീവനൊടുക്കി. രക്തതുള്ളികൾക്ക് മുകളിൽ എൻ്റെ കണ്ണീർ വീണത് ഞാൻ അറിഞ്ഞിരുന്നില്ല. അവ ലയിച്ച് ചേർന്ന് മൊസൈക്കിൻ്റെ ആ പഴക്കമേറിയ നിലത്ത് പരസ്പരം ഇല്ലാതായി. വാക്കുകളെ തിരയാൻ ഞാൻ പതുക്കെ മുറിയിൽ നിന്നും വരാന്തയിലേക്ക് നീങ്ങി. രാത്രിയുടെ മൗനത്തിന് നടുവിലൂടെ ആരോ നടന്നകലുന്നത് കാണാമായിരുന്നു. തിരിച്ചറിയാൻ ഒരു തിരിഞ്ഞുനോട്ടത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. അതു വരെ മുഖത്ത് കൊളുത്തി വെച്ച ദു:ഖത്തിൻ്റെ തിരി, പതുക്കെ ഞാൻ തന്നെ കെടുത്തി. മുറ്റത്തെ വാടിയ മുല്ലകളെ നോക്കി പുലരുവോളം ചിരിച്ചു. കാരണം, മുഖംമൂടിയണിയാൻ ഞാനും പതുക്കെ പഠിച്ചു തുടങ്ങിയിരുന്നു.

Image Credits: Google

P.S. This title has been Inspired from the Malayalam movie ‘Aaranyakam’ , which has got this character named ‘Amminikutty’ who scribbles down everything that comes into her mind. Ever since my childhood, I got attached to this character, may be because we resemble each other when it comes to our names( Amminikutty is what everyone calls me and I began loving this name from the moment I came across this character), act of writing unsend letters to poets, the compassionate mind and moreover the ardent love for books and words. There’s a scene in the movie where she writes down her thoughts on a particular person whom she met accidentally on a bewildering occasion. She writes down her guesses upon who the person might be – “വേഷം മാറി നടക്കുന്ന രാജകുമാരൻ? , തേനീച്ച വളർത്തുകാരനായി നടിക്കുന്ന കൊള്ളക്കാരൻ? , എന്നെ പോലെ ഏകാന്തത ഇഷ്ടപ്പെടുന്ന മറ്റൊരാൾ?” And this short story began from one of her guesses on the stranger whom she met.

12 thoughts on “വേഷം മാറി വന്ന രാജകുമാരൻ

  1. നഖക്ഷതങ്ങളിൽ സലീമ വേറൊരു കഥാപാത്രം ചെയ്‌തിട്ടുണ്ട്. ഊമയായ ഒരു പെൺകുട്ടിയുടെ. ആ കുട്ടിയുടെ ചിന്തകൾ ഒന്ന് എഴുതി നോക്ക്.നിങ്ങൾക്ക് സാധിക്കും 👍

    Liked by 1 person

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s